പാലക്കാട്‌നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടി, കേരളത്തിലാദ്യം

0
172

പാലക്കാട്‌: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധന്‍ബാദ്-ആലപ്പുഴ എക്പ്രസ് ട്രെയിനില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ് ബിസ്‌ക്കറ്റ് കണ്ടെത്തിയത്.

മാരിലൈറ്റിന്റെ ബിസ്‌കറ്റ് പാക്കറ്റില്‍ ബിസ്‌ക്കറ്റിന്റെ അതെ രൂപത്തിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. 6 ബിസ്‌കറ്റ് പാക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.

കേരളത്തിലാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടുന്നത്. ആരാണ് ഇതിന് പിന്നില്‍ എന്നത് ആര്‍പിഎഫ് അന്വേഷിക്കുന്നു. പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് ആര്‍പിഎഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here