കാസർകോട് ജില്ലയിൽ പനിബാധിതർ ഒരു ലക്ഷം കടന്നു; എച്ച്1എൻ1 ബാധിതർ 30 ആയി

0
131

കാഞ്ഞങ്ങാട്: ജില്ലയിൽ പനി ബാധിതരുടെയും എച്ച്1എൻ1 ബാധിതരുടെയും എണ്ണം കൂടുന്നു. പനി ബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു. എച്ച്1എൻ1 ബാധിതരുടെ എണ്ണം 30 ആയി. ഈ മാസം മാത്രം 7 പേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. ജില്ലയിൽ 1,05,458 പേരാണ് പനി ബാധിച്ച് ഈ വർഷം ചികിത്സ തേടിയത്. ഈ മാസം 3 ദിവസത്തിനുള്ളിൽ 1659 പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഈ വർഷം 296 പേരാണ് ഡെങ്കിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയത്.

എലിപ്പനി ലക്ഷണങ്ങളോടെ 27 പേരും ചികിത്സ തേടി. ഇന്നലെ മാത്രം 575 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഹെപ്പറ്റൈറ്റിസ് എ ഒരാൾക്കും സ്ഥിരീകരിച്ചു. രണ്ടു പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here