ഉത്തരേന്ത്യൻ യുവതിയുടെ വീഡിയോ കോളിൽ കുടുങ്ങി കാസർകോട്ടെ ഗൃഹനാഥൻ; മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിൽ രണ്ട് പേർക്കെതിരെ കേസ്

0
193

കാസർകോട് : മോര്‍ഫ്‌ ചെയ്‌ത നഗ്നവീഡിയോ ഫോണില്‍ അയച്ചു കൊടുത്ത്‌ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ബേഡകം പൊലീസ്‌ കേസ്സെടുത്തു. കുറ്റിക്കോല്‍ വളവ് സ്വദേശിയായ  47 കാരന്റെ പരാതിയിലാണ് വീഡിയോ കാൾ ചെയ്ത  ഉത്തരേന്ത്യൻ സ്വദേശിനിയായ സാക്ഷിരജപുത്ത്‌, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച  കുറ്റിക്കോല്‍ കല്ലാട്ടുഹൗസില്‍ പി.രാകേഷ്‌ (38) എന്നിവര്‍ക്കെതിരെ കേസ്‌ എടുത്തത്.കഴിഞ്ഞ മാസം 22ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം.ഉത്തരേന്ത്യൻ യുവതി സാക്ഷി പരാതിക്കാരനെ വീഡിയോകോള്‍ വിളിക്കുകയും പിന്നീട്‌ എഡിറ്റ്‌ ചെയ്‌ത വീഡിയോ അയച്ചു കൊടുത്ത് പണം ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ഒന്നാംപ്രതിയായ സാക്ഷി രജപുത്ത്‌ വീഡിയോ ഫേസ്‌ബുക്ക്‌ സുഹൃത്തായ രാകേഷിനു അയച്ചു കൊടുത്തു. തുടർന്ന് രാജേഷ്  വീഡിയോ മറ്റു പലര്‍ക്കും അയച്ചു കൊടുത്തെന്നും  പരാതിയില്‍ പറയുന്നു. ബേഡകം ഇന്‍സ്‌പെക്‌ടര്‍ ടി.ദാമോദരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.നിരവധി പേർക്ക് സമാനമായ രീതിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here