മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
740

ബെംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയതാണെന്ന് പോലീസ് പറഞ്ഞു. ചാര്‍ജര്‍ പോയന്റിനടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്റെ അറ്റം വായയിലിട്ട് ചവച്ചപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ (ഹെസ്‌കോം) കരാര്‍ജീവനക്കാരനാണ് പിതാവ് സന്തോഷ്. മകള്‍ മരിച്ചവിവരമറിഞ്ഞ് കുഴഞ്ഞു വീണ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ് സാനിധ്യ.

കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു. കാര്‍വാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here