ചെളിവെള്ളത്തില്‍ തലകൊണ്ട് പുഷ്–അപ്; പറ്റാത്തവര്‍ക്ക് പൊരിഞ്ഞ അടി; വിഡിയോ

0
239

എന്‍സിസി കഠിനപരിശീലനത്തിന്റെയും ശിക്ഷാരീതിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മഴ പെയ്യുന്ന നേരത്ത് ചളിവെള്ളക്കെട്ടില്‍ പത്തോളം എന്‍സിസി വിദ്യാര്‍ത്ഥികള്‍ തല കുത്തി പുഷ്–അപ് പൊസിഷനില്‍ നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. അത് ചെയ്യാന്‍ പറ്റാതെ പതിയെ ഒന്നുതിരിഞ്ഞു മാറുന്ന സമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥി ശകാരിക്കുന്നതും വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജൂനിയര്‍ കേഡറ്റുകളെ സീനിയര്‍ വിദ്യാര്‍ത്ഥിയാണ് മര്‍ദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മഹാരാഷട്രയിലെ താനെയിലെ ബന്ദോദ്കര്‍ കോളജില്‍ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അടികൊണ്ട് പുളയുന്ന വിദ്യാര്‍ത്ഥികള്‍ കരഞ്ഞപേക്ഷിക്കുന്നതും വിഡിയോയിലൂടെ കാണാം. കോളജിന്റെ മറ്റൊരു ഭാഗത്തു നിന്ന് ഒരു വിദ്യാര്‍ത്ഥി എടുത്ത വിഡിയോയാണ് വാര്‍ത്തയ്ക്കടിസ്ഥാനം. സംഭവത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിഷയം ഗൗരവമായി എടുത്തതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here