കുഞ്ഞിൻറെ കരച്ചിൽ നിർത്താൻ പാൽക്കുപ്പിക്കുള്ളിൽ മദ്യം നിറച്ച് നൽകി; അമ്മ പൊലീസ് പിടിയിൽ

0
195

കരച്ചിൽ നിർത്താൻ കുഞ്ഞിൻറെ വായിൽ മദ്യം ഒഴിച്ച അമ്മ പൊലീസ് പിടിയിൽ. കാലിഫോണിയ സ്വദേശിയായ യുവതിയാണ് പിടിയിലായത്. കുഞ്ഞിനെ അപായപ്പെടുത്താൻ ശ്രമം നടത്തിയതിന്റെ പേരിലാണ് യുവതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാൽ കുപ്പിക്കുള്ളിൽ മദ്യം നിറച്ചാണ് യുവതി കുഞ്ഞിൻറെ വായിൽ ഒഴിച്ചത്.

ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കാലിഫോർണിയയിൽ താമസിക്കുന്ന 37 -കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെയാണ് ഇത്തരത്തിൽ ഏറെ വിചിത്രമായി തൻറെ കുഞ്ഞിനോട് പെരുമാറിയത്. ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 55 മൈൽ കിഴക്കായി സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം നടന്നത്. ശനിയാഴ്ച പുലർച്ചെ 12.45 ഓടെയാണ് സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പൊലീസ് ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിലെത്തുമ്പോൾ കുഞ്ഞ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. തുടർന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞ് അമിതമായി കരഞ്ഞപ്പോൾ കരച്ചിൽ നിർത്താൻ പാൽ കുപ്പിക്കുള്ളിൽ മദ്യം നിറച്ച് കുഞ്ഞിൻറെ വായിൽ വച്ച് നൽകിയതായി യുവതി പൊലീസിനോട് പറഞ്ഞത്. ഉടൻ തന്നെ പൊലീസ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും യുവതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

കുഞ്ഞിൻറെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ, വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്ററിൽ 60,000 ഡോളർ (ഏകദേശം 50 ലക്ഷം) ബോണ്ടിൽ തടവിൽ ആണ് ഹോനെസ്റ്റി ഡി ലാ ടോറെ എന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തദിവസം തന്നെ ഇവരെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

LEAVE A REPLY

Please enter your comment!
Please enter your name here