ട്രെയിനിലെ കൂട്ടക്കൊല; തോക്കിൻ മുനയിൽ നിർത്തി ‘ജയ് മാതാ ദീ’ എന്ന് വിളിപ്പിച്ചു, സാക്ഷിയായ മുസ്ലിം സ്ത്രീ

0
315

മുംബൈ: ജയ്പൂർ-മുംബൈ എക്സ്പ്രസിലെ കൂട്ടക്കൊലക്കേസിൽ നിർണായക മൊഴി പൊലീസിന് ലഭിച്ചു. പ്രതി തോക്കിൻ മുനയിൽ തന്നെക്കൊണ്ട് ‘ജയ് മാതാ ദീ’ എന്ന് വിളിപ്പിച്ചതായി കേസിലെ സാക്ഷിയായ മുസ്ലിം സ്ത്രീ. സംഭവ സമയത്ത് ബുർഖ ധരിച്ചിരുന്ന തൻറെ അടുത്തേക്ക് പ്രതി ചേതൻ സിംഗ് വരുകയായിരുന്നുവെന്നും അതിന് ശേഷമാണ് തന്നെ തോക്കിൻ മുനയിൽ നിർത്തിക്കൊണ്ട് ‘ജയ് മാതാ ദീ’ എന്ന് വിളിപ്പിച്ചതെന്നുമാണ് അവർ മൊഴി നൽകിയത്. പ്രതിക്കെതിരെ മതസ്പർദ്ധയുമായി ബന്ധപ്പെട്ട വകുപ്പും നേരത്തെ പൊലീസ് ചുമത്തിയിരുന്നു.

നേരത്തെ ചേതൻ സിംഗിനെ നാർക്കോ അനാലിസിസിന് വിധേയനാക്കണമെന്ന് അവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കൂട്ടക്കൊല നടത്താൻ ചേതൻ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിയെ നാർക്കോ അനാലിസിസിന് വിധേയനാക്കണമെന്ന് പൊലീസ് അവശ്യപ്പെട്ടത്. നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകൾക്കാണ് പ്രതിയെ വിധേയമാക്കണമെന്നാണ് പൊലിസ് കോടതിയോട് അവശ്യപ്പെട്ടത്.

മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് വെടിവച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ജൂലൈ 31 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ചേതന്‍ സിങ് നരേന്ദ്രമോദിയെയും യോഗി ആദിത്യനാഥിനെയും പ്രകീർത്തിച്ച് സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here