രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ രണ്ട് ടിക്കറ്റുകള്‍ സൗജന്യം; ബിഗ് ടിക്കറ്റില്‍ വിജയിക്കാന്‍ സാധ്യതയേറുന്നു

0
246

അബുദാബി: ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ പ്രൊമോഷനിലൂടെ വിജയിക്കാനുള്ള സാധ്യതകള്‍ ഇരട്ടിയാകുന്നു. ഓഗസ്റ്റ് 27 മുതല്‍ 31 വരെയുള്ള പ്രൊമോഷന്‍ കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് വഴിയോ അല്‍ ഐന്‍ എയര്‍പോര്‍ട്ട്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ ബിഗ് ടിക്കറ്റ് സ്‌റ്റോറുകള്‍ വഴിയോ രണ്ട് റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത ലൈവ് നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നു. ഇതിലൂടെ ബിഗ് ടിക്കറ്റിന്റെ 20 മില്യന്‍ ദിര്‍ഹം (രണ്ട് കോടി ദിര്‍ഹം) സ്വന്തമാക്കാനുള്ള അവസരങ്ങളും വര്‍ധിക്കുകയാണ്. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് സെപ്തംബര്‍ ഒന്നിന് നടക്കുന്ന ഇലക്ട്രോണിക് ഡ്രോയില്‍ പങ്കെടുക്കാനും 100,000 ദിര്‍ഹം സമ്മാനം നേടാനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്.

മറ്റ് പേജുകള്‍ വഴിയും ഗ്രൂപ്പുകള്‍ വഴിയും ബിഗ് ടിക്കറ്റ് പര്‍ചേസ് ചെയ്യുന്നവര്‍ ടിക്കറ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണം. ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

ഇലക്ട്രോണിക് നറുക്കെടുപ്പ് തീയതി

പ്രൊമോഷന്‍ 4, 25-31 ഓഗസ്റ്റ്, നറുക്കെടുപ്പ് തീയതി- സെപ്തംബര്‍ ഒന്ന് (വെള്ളി)

*പ്രൊമോഷൻ കാലയളവിൽ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പിൽ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here