‘ആമിന ഞമ്മള മുത്താണ്..’; തകർത്തഭിനയിച്ച് ബഷീറും മഷൂറയും, കളറായി ‘കിളിച്ചുണ്ടൻ മാമ്പഴം’ സീൻ

0
253

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കിളിച്ചുണ്ടൻ മാമ്പഴം’. മോഹൻലാലിനൊപ്പം ശ്രീനിവാസൻ, സാന്ദര്യ, ജ​ഗതി, സീമ, കൊച്ചിൻ ഹനീഫ, സലിംകുമാർ എന്നിവർ ചേർന്ന് കളറാക്കിയ ചിത്രം ഇന്നും ടിവിയിൽ വരുമ്പോൾ കാത്തിരുന്ന് കാണുന്നവരാണ് മലയാളികൾ. സിനിമിയിലെ കഥാപാത്രങ്ങളും ഡയലോ​ഗുകളും ഭൂരിഭാ​ഗം പേർക്കും മനഃപാഠവും ആണ്. റീൽസുകളിലും ഇവ ഇടംനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയ ദമ്പതികളായ ബഷീർ ബഷിയും മഷൂറയും ഒരുക്കിയ റീൽസ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ശ്രീനിവാസൻ അവതരിപ്പിച്ച മൊയ്തൂട്ടി ഹാജി ആയി ബഷീർ ബഷിയും സൗന്ദര്യയുടെ ആമിനയായി മഷൂറയും ആണ് എത്തുന്നത്. ഇരു കഥാപാത്രങ്ങളുടെയും വിവാഹ ശേഷമുള്ള സീനാണ് മഷൂറയും ബഷീറും അഭിനയിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. റീൽസിൽ ഇല്ലാത്ത ആ സീനിലെ ഡയലോ​ഗുകളാണ് പലരും കമന്റ് ആയി കുറിച്ചിരിക്കുന്നത്.

‘ഒരു മുത്തം തരാൻപാടില്ലാനൊന്നും അന്റെ ഉപ്പൂപ്പപറഞ്ഞിട്ടില്ലല്ലോ,ഈയിടെ ഇവരുടെ content നല്ല രസിണ്ട്, സോനുവിൻ്റെ വരവിനായി….വെയ്റ്റിംഗ്, 10 കൊമ്പനാന തരട്ടെ പൊരിച്ചു തിന്നാൻ’, എന്നൊക്കെ ആണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ.

മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീറിന് ആദ്യമൊക്കെ അതിന്‍റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വിമർശനങ്ങളെ പോലും ഇവർ ഇപ്പോൾ കയ്യടികളായി മാറ്റിയിട്ടുണ്ട്. ബഷീറിന്റെ കുടുംബത്തിലെ എല്ലാ അം​ഗങ്ങൾക്കും യുട്യൂബ് ചാനലുണ്ട്. കുടുംബ വിശേഷങ്ങൾക്ക് ഒപ്പം പാചക പരീക്ഷണങ്ങൾ, യാത്ര വ്ലോ​ഗുകൾ, റീലുകൾ തുടങ്ങിയവയെല്ലാം അവർ പങ്കുവെക്കാറുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here