ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് വീൽ ചെയർ വിതരണം നടത്തി

0
98

കാഞ്ഞങ്ങാട്: സർവീസ് പ്രൊജക്റ്റിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നൽകുന്ന വീൽ ചെയറുകളുടെ വിതരണോദ്ഘാടനം മെട്രോ ഗ്രൂപ്പ് ചെയർമാനും ക്ലബ്ബ് അംഗവുമായ മുജീബ് മെട്രോ നിർവഹിച്ചു. ജീവകാരുണ്യ സംഘടനയായ യൂത്ത് വോയിസ് പടിഞ്ഞാറിന്റെ ഭാരവാഹികൾക്ക് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബഷീർ കുശാൽ അധ്യക്ഷത വഹിച്ചു. ഹംസ തൗഫീഖ്, എം ബി ഹനീഫ്, പി എം അബ്ദുന്നാസർ, അൻവർ ഹസ്സൻ, ഗോവിന്ദൻ നമ്പൂതിരി, ശ്രീകുമാർ പള്ളഞ്ചി, അബൂബക്കർ ഖാജ, മുഹമ്മദലി അതിഞ്ഞാൽ എന്നിവർ പ്രസംഗിച്ചു. അഷ്‌റഫ് കൊളവയൽ സ്വാഗതവും ഹാറൂൺ ചിത്താരി നന്ദിയും പറഞ്ഞു.

സർവീസ് പ്രൊജക്റ്റിന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നൽകുന്ന വീൽ ചെയറുകളുടെ വിതരണോദ്ഘാടനം മെട്രോ ഗ്രൂപ്പ് ചെയർമാനും ക്ലബ്ബ് അംഗവുമായ മുജീബ് മെട്രോ യൂത്ത് വോയിസ് പടിഞ്ഞാറിന്റെ ഭാരവാഹികൾക്ക് നൽകി നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here