സ്കൂൾ വിദ്യാർത്ഥിനിയെ പട്ടാപകൽ തട്ടികൊണ്ട് പോകാൻ ശ്രമം; നാട്ടുകാർ ഇടപെട്ടതോടെ നാലംഗ സംഘം രക്ഷപ്പെട്ടു

0
232
Young woman tied to a chair in a empty room, hands close up

കണ്ണൂർ: കണ്ണൂരിൽ പട്ടാപകൽ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോകാൻ ശ്രമം.മാരുതി ഓംനി വാനിലെത്തിയ നാലംഗ സംഘമാണ് കണ്ണൂർ കക്കാട് – പള്ളിക്കുന്ന് റോഡിൽ വച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിച്ചത്.രാവിലെ പത്ത് മണിയോടെയാണ് സംഭവം. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. പെൺകുട്ടിയുടെ സമീപം വാൻ നിർത്തി കൈക്ക് പിടിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന് പോയ പെൺകുട്ടി ബഹളം വെച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം വാഹനമെടുത്തു കടന്നു കളഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സംഘമെത്തിയ നീല നിറത്തിലുള്ള ഓംനി വാനിന്‍റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അടുത്തിടെ സമാനമായ രീതിയിൽ ഇവിടെ വേറെയും തട്ടികൊണ്ട് പോകൽ ശ്രമം നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here