പാമ്പാടി: മലയാളികൾ പ്രയാസങ്ങളും മറന്ന് ഒത്തൊരുമയോടെ ആഘോഷികുന്ന ഓണം പോലും ഇപ്രാവശ്യം വറുതിയുടെയും പ്രയാസങ്ങളുടേതുമാക്കി മാറ്റിയ സംസഥാന സർക്കാരിനെതിരെയുള്ള പ്രതികാര വിധിയെഴുത്താവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം.അഷ്‌റഫ് പറഞ്ഞു.
പാമ്പാടി പഞ്ചായത്തിലെ കുറിച്ച് മലയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ടഭ്യർത്ഥിക്ച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലുമുള്ള സാമ്പത്തിക ഞെരുക്കം മൂലം കേരളം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് ഓരോ ദിനംന്തോറും കടന്ന് പോകുന്നത്. കൃത്യമായ സാമ്പത്തിക നയമോ,പ്ലാനിങ്ങോ ഇല്ലാതെ പരീക്ഷണം നടത്തി ഭരണം മുന്നോട്ട് കൊണ്ടുപോവുന്ന എൽഡിഎഫ് സർക്കാർ അധിക നികുതിയും വൈദ്യുതി ബില്ലും ഇന്ധന നികുതിയും എല്ലാ മേഖലയിലുള്ള സർക്കാർ സേവനങ്ങൾക്കും കുത്തനെ ചാർജ്ജ് വർധിപ്പിച്ചും പൊതു ജനങ്ങളിൽ നിന്ന് പിരിവ് നടത്തിയാണ് മുന്നോട്ട് പോവുന്നത്.തുടർ ഭരണം പൂർണ്ണ പരാജയമെന്ന് ഇടതുപക്ഷ പ്രവർത്തകർ തന്നെ മനസ്സിലാക്കുമ്പോൾ കേന്ദ്രത്തെ പഴിചാരി മാത്രം എത്രകാലം രക്ഷപ്പെടുമെന്ന് അദ്ദേഹം ചോദിച്ചു.
സ്വന്തമായി വരുമാനമുണ്ടാക്കിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളിലും നേതാക്കളുടെ കുടുംബക്കാരെയും പാർട്ടി പ്രവർത്തകരെയും കുത്തിനിറച്ച് കുട്ടിച്ചോറാക്കിയിരിക്കുകയാണെന്നും, പിഎസ്സിയുടെയും യുണിവേഴ്സിറ്റികളുടെയും വിശ്വാസ്യത തന്നെ പൊതുജനത്തിന് നഷ്ടമായിരിക്കുകയാണ് എന്നും ഇതിനൊക്കെയുള്ള മറുപടിയായി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഇന്നോളം കണ്ടതിൽ വലിയ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എകെഎം അഷ്‌റഫ് എംഎൽഎ കൂട്ടിച്ചേർത്തു.
കുറിച്ച് മല കോളനിയിലേതടക്കം നൂറോളം വീടുകൾ കയറി ചാണ്ടി ഉമ്മന് വേണ്ടി വോട്ടഭ്യർത്ഥിച്ച എംഎൽയോടൊപ്പം വാർഡ് മെമ്പർ സെബാസ്റ്റ്യൻ കുറിച്ചുമല, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ജനറൽ സെക്രട്ടറി എകെ.ആരിഫ്, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളായ മനാഫ് പാമ്പാടി, ഷമീർ.കെ, സഗീർ പത്തനംതിട്ടയടക്കമുള്ള പ്രാദേശിക യുഡിഎഫ് നേതാക്കന്മാരും ഉണ്ടായിരുന്നു.