മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്നു; 17 തൊഴിലാളികള്‍ മരിച്ചു (വീഡിയോ)

0
124

ഐസ്വാൾ: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. രാവിലെ 11 മണിയോടെ സൈരാങ്ങിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 40 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here