ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായ കാസർകോഡ് സ്വദേശി ഖത്തറിൽ നിര്യാതനായി

0
261

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് തളങ്കര സ്വദേശി പടിഞ്ഞാർകുന്നിൽ അസീബ് (34) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനം നടത്തിവരികയായിരുന്ന അസീബിനെ രണ്ടാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യയും മക്കളും സന്ദർശക വിസയിൽ ഖത്തറിൽ ഉണ്ട്. മാലിക്, ഹവ്വാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ ജുമാന. മക്കൾ: ഹനിയ ഫാത്തിമ, അബ്ദുൽ ഹലീം.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിൽ നിന്ന് ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉൾപെടെ ദോഹയിൽ എത്തിയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി പ്രവർത്തകർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here