ദളിത്‌ പെണ്‍കുട്ടിയെ സ്കൂൾ വരാന്തയിൽ കൂട്ടബലാല്‍സംഗം ചെയ്ത കേസ്; ബായാര്‍ സ്വദേശി ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റിൽ

0
227

മഞ്ചേശ്വരം:  ദളിത് പെണ്‍കുട്ടിയെ  വീട്ടില്‍ നിന്നു ഇറക്കികൊണ്ടുപോയി  സ്കൂൾ വരാന്തയിൽ വച്ച് കൂട്ടബലാല്‍സംഗത്തിനു ഇരയാക്കിയ കേസില്‍ സുഹൃത്ത്‌ ഉള്‍പ്പെടെ അറസ്റ്റിലായവരുടെ എണ്ണം  അഞ്ചായി. ബേരിപ്പദവ്‌ സ്വദേശി അക്ഷയ്‌ ദേവാഡിഗെ (24), ബായാര്‍ കൊജപ്പ കമലാക്ഷ ബെല്‍ച്ചാട (30), രാജു (30), പെരുവായ്‌ ജയപ്രകാശ്‌ (30), ബായാല്‍ സുകുമാര ബെല്‍ച്ചാട (39) എന്നിവരെയാണ്‌ വിട്‌ല പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ്‌ കേസിനാസ്‌പദമായ ദാരുണ സംഭവം അരങ്ങേറിയത്‌.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ വിട്‌ല പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലാണ് പെൺകുട്ടി ക്രൂരപീഡനത്തിനിരയായത്.രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്ത്‌ അക്ഷയ് തന്ത്രത്തില്‍ സമീപത്തെ സ്‌കൂളിലേയ്‌ക്ക്‌ കൂട്ടികൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് ഇയാൾ മറ്റു നാലുപേരെ കൂടി വിളിച്ചു വരുത്തുകയും പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനു ഇരയാക്കുകയും ചെയ്തെന്നാണ് പൊലീസ്‌ കേസ്‌.

Read More:ഓണം കളറാക്കാന്‍ ‘കിംഗ് ഓഫ് കൊത്ത’; റിലീസ് തീയതി പ്രഖ്യാപിച്ചു

പെണ്‍കുട്ടി അവശനിലയില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ സംഭവം വീട്ടുകാര്‍ അറിഞ്ഞത്‌. തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കേസിലെ മുഖ്യപ്രതി അക്ഷയ ദേവാഡിഗെ കര്‍ണ്ണാടക മുടിബിദ്രി സ്വദേശിയാണ്‌. ബെരിപ്പദവില്‍ താമസിച്ച്‌ പെയിന്റിംഗ്‌ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.ദളിത്‌ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനു ഇരയാക്കിയ സംഭവത്തിൽ  വലിയ പ്രതിഷേധമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here