അട്ക്ക വീരനഗറില്‍ പോക്‌സോ കേസില്‍ 43കാരന്‍ അറസ്റ്റില്‍

0
170

ബന്തിയോട്: പെണ്‍കുട്ടിയെ കൈപിടിച്ച് വലിച്ച് സമീപത്തെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ 43 കാരന്‍ അറസ്റ്റില്‍. ബന്തിയോട് അട്ക്ക വീരനഗറിലെ പവിത്രകുമാറിനെയാണ് കുമ്പള സി.ഐ ഇ. അനൂപും സംഘവും അറസ്റ്റ് ചെയ്തത്. കുമ്പള സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെയാണ് വീടിന് സമീപത്ത് നിന്ന് കൈപിടിച്ച് വലിച്ചുകൊണ്ടുപോയത്. ഇത് ഒരാളുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കുമ്പള പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here