മാധ്യമ പ്രവർത്തകരെന്ന പേരിൽ വാഹനങ്ങളിൽ പ്രസ് സ്റ്റിക്കറും പണപ്പിരിവും; എസ്.പിക്ക് പരാതി നൽകി

0
122

കുമ്പള|: മാധ്യമ പ്രവർത്തകരെന്ന വ്യാജേന വാഹനങ്ങളിൽ ‘പ്രസ്’ സ്റ്റിക്കർ പതിക്കുന്നതിനെതിരേ കുമ്പള പ്രസ് ഫോറം എസ്.പിക്ക് പരാതി നൽകി. കുമ്പള, മഞ്ചേശ്വരം ബദിയടുക്ക പൊലിസ് സ്റ്റേഷൻ പരിധികളിൽ വ്യാജ സ്റ്റിക്കർ പതിച്ച് ഓടുന്ന വാഹനങ്ങൾ നിരവധിയാണ്. ഓൺലൈൻ മാധ്യമങ്ങളെന്ന പേരിൽ സ്വന്തമായി വാർത്ത പോർട്ടലോ ഓഫിസോ ഇല്ലാത്ത വ്യാജന്മാരും യൂ ട്യൂബർമാരും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ആളുകൾ പ്രസ് സ്റ്റിക്കർ പതിച്ച വാഹനങ്ങളിൽ എത്തി ഭീഷണിപ്പെടുത്തിയും മറ്റും ആളുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പരസ്യങ്ങൾക്കെന്ന പേരിൽ പണപ്പിരിവ് നടത്തുന്നതായും ഇത് മാന്യമായി പ്രവർത്തിച്ചു വരുന്ന മാധ്യമ സ്ഥാപനങ്ങളെയും ജീവനക്കാരെയും മോശമായി ചിത്രീകരിക്കാൻ ഇടയാക്കുന്നതായും പരാതിയിൽ പറയുന്നു. അംഗീകൃത പത്ര സ്ഥാപനങ്ങളിലെ ജീവനക്കാരോ പ്രസ് ക്ലബ്ബുകളിലോ പ്രസ് ഫോറങ്ങളിലോ അംഗങ്ങളോ അല്ലാത്തവർ വാഹനങ്ങളിലും പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന മൈക്ക്, കാമറ തുടങ്ങിയ ഉപകരണങ്ങളിൽ പ്രസ് എന്ന സ്റ്റിക്കർ ഉപയോഗിക്കുന്നത് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എം.എ സത്താർ, സെക്രട്ടറി അബ്ദുല്ല കുമ്പള, ട്രഷറർ അബ്ദുൽ ലത്തീഫ്, ധൻരാജ്, താഹിർ, സുബൈർ എന്നിവർ നിവേദനം നൽകാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here