സാമൂഹ്യക്ഷേമ പെൻഷൻ; മസ്റ്ററിംഗ് തീയതി നീട്ടണം – എ.കെ.എം അഷ്റഫ്

0
190

ഉപ്പള: സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള്ള മസ്റ്ററിംഗ് ഇന്ന് (31- 7 – 2023 ) അവസാനിക്കുന്ന സാഹചര്യത്തിൽ ഒരു മാസം കൂടി സമയം നീട്ടണമെന്നാവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവർക്ക് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് നിവേദനം നൽകി.

ജൂലായ് മാസത്തിലെ ശക്തമായ മഴ കാരണം പലർക്കും അക്ഷയ കേന്ദ്രങ്ങളിലെത്താനോ വൈദ്യുതി, ഇന്റർനെറ്റ് സൗകര്യങ്ങളില്ലാത്ത സാങ്കേതിക കാരണങ്ങളാൽ മസ്റ്ററിംഗ് നടത്താൻ കഴിഞ്ഞിട്ടില്ല. സമയം നീട്ടി നൽകിയില്ലെങ്കിൽ അർഹരായ പല ഗുണഭോക്താക്കളും പുറത്താകുമെന്നും ഓഗസ്റ്റ് 31 വരെ മസ്റ്ററിംഗിന് സമയം ദീർഘിപ്പിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here