പ്രവാസികൾക്ക് ആശ്വാസം; ഫുജൈറയിൽ നിന്ന് കേരളത്തിലേക്ക് പറക്കാൻ ഇനി സലാം എയർ

0
201

ഫുജൈറ: യുഎഇയിലെ പ്രവാസി മലയാളികൾക്ക് ആശ്വാസ വാർത്തയുമായി ഒമാന്റെ സലാം എയർ. ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരിടവേളക്ക് ശേഷം സലാം എയർ കേരളത്തിലേക്ക് പറക്കും. കേരളത്തിലെ തിരുവനന്തപുരത്തേക്കാണ് നിലവിൽ സർവീസ് ഉള്ളത്. മസ്കത്ത് വഴിയാകും തിരുവനന്തപുരത്തേക്ക് എത്തുക.

ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷമാണ് യാത്രാ വിമാനസർവീസ് പുനരാരംഭിച്ചത്. മസ്കത്തിൽ നിന്ന് പുറപ്പെട്ട സലാം എയറിന്റെ ആദ്യവിമാനമാണ് ഫുജൈറ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഫുജൈറ വിമാനത്താവള അധികൃതരും സലാം എയർ ഉദ്യോഗസ്ഥരും ചേർന്ന് കേക്ക് മുറിച്ച് പുനരാരംഭം ആഘോഷമാക്കി.

ആഴ്ചയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിലായി നാല് സർവീസാണ് നിലവിൽ ഉള്ളത്. ഇന്ത്യയിൽ തിരുവനന്തപുരത്തിന് പുറമെ ലകനൗവിലേയ്ക്കും ജയ്പൂരിലേക്കും ഫുജൈറയിൽ നിന്ന് കണക്ടിങ് സർവീസ് ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here