ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; കുരുക്കിലായത് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ

0
197

പത്തനാപുരം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി. കൊല്ലത്താണ് സംഭവം. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്.

സ്പെഷ്യൽ മാരേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ പെൺകുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here