ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിക്കെതിരെ ഗുരുതര ആരോപണവുമായി യുവതി. കോടതിയിലാണ് യുവതി ഇക്കാര്യം പറഞ്ഞത്. മെൻഡി 24കാരിയെ ആക്രമിച്ച കേസിൽ വിചാരണ നടക്കവെയാണ് യുവതിയുടെ വെളിപ്പെടുത്തൽ. മെൻഡിക്കെതിരെ നിരവധി ലൈംഗിക പീഡന പരാതികളാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള മെൻഡിയുടെ വസതിയിൽവെച്ചാണ് 24കാരിയെ ആക്രമിച്ചത്. 2018-ൽ മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് ഫ്രഞ്ച് ഫുട്ബോൾ താരം വിചാരണ നേരിടുന്നുണ്ട്. അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങഴും മെൻഡി നിഷേധിച്ചു. നേരത്തെ ആരോപണമുന്നയിച്ച യുവതിയുടെ പരാതിയിൽ മെൻഡി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതായി ജഡ്ജി സ്റ്റീഫൻ അറിയിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ മുൻനിര താരമായിരുന്നു ഫ്രഞ്ച് താരം ബെഞ്ചമിൻ ബെൻഡി. ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള തന്റെ വസതിയായ ദി സ്പിന്നിയിൽ അദ്ദേഹം നിരവധി പാർട്ടികൾ നടത്തിയിരുന്നു. പാർട്ടിയിൽ അതിഥിയായെത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മെൻഡി തന്നെ നിർബന്ധിത ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്ന് യുവതി പരാതിയുന്നയിച്ചു. നാല് സ്ത്രീകളാണ് മെൻഡിക്കെതിരെ പരാതി നൽകിയത്. തുടർന്ന് മെൻഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2020 ഒക്ടോബറിൽ വീട്ടിൽവച്ച് 24 വയസ്സുകാരിയെ ആക്രമിച്ചെന്നതാണ് മറ്റൊരു കേസ്. ആദ്യം പരാതി നൽകിയ രണ്ട് സ്ത്രീകളുടെ കേസിൽ തെളിവുകളുടെ അഭാവത്തിൽ മെൻഡി കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചു.
2017ൽ മൊണോക്കോ വിട്ട ശേഷമാണ് മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. 2018ൽ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മെൻഡി അംഗമായിരുന്നു. പ്രതിരോധ താരമായ മെൻഡി 75 മത്സരങ്ങളിലാണ് സിറ്റിക്കായി ഇറങ്ങിയത്. 2021 ഓഗസ്റ്റ് 15ന് ശേഷം കളിക്കളത്തിലിറങ്ങിയില്ല.