കാറ്റും മഴയും; ഉപ്പളയിലും ബദിയടുക്കയിലും വീടുകള്‍ തകര്‍ന്നു

0
188

ബദിയടുക്ക/ഉപ്പള: കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. ബദിയടുക്ക മുരിയങ്കുടലുവിലെ കൃഷ്ണ നായക്കിന്റെ ഓട് പാകിയ വീടിന് മുകളിലേക്ക് മരംകടപുഴകി വീണ് മേല്‍കൂര തകര്‍ന്നു.

ഇന്നലെ വൈകിട്ട് നാലര മണിയോടെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് വീടിന് സമീപത്തെ മരം കടപുഴകി വീണത്. കൃഷ്ണനും കുടുംബവും വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ബദിയടുക്ക വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി.

ഉപ്പളയില്‍ സിമെന്റ് ഷീറ്റ് പാകിയ വീട് ശക്തമായ കാറ്റില്‍ തകര്‍ന്നു. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ശാരദാ നഗര്‍ മണിമുണ്ടയിലെ ശശികലയുടെ വീടാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്. ശശികലയും ബന്ധു ഗൗരിയും ഗൗരിയുടെ രണ്ട് മക്കളുമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here