ഉപ്പള പത്വാടിയിൽ കാണാതായ തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
191

ഉപ്പള: ഉപ്പളയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച കാണാതായ തെങ്ങുകയറ്റ തൊഴിലാളിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം കടമ്പാര്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ പ്രകാശിന്റെ(55) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്വാടി തോട്ടില്‍ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് താരാനാഥ് എന്ന ആളിന്റെ വീട്ടില്‍ തേങ്ങ പറിക്കാനായി എത്തിയിരുന്നു. ജോലിക്ക് ശേഷം തിരിച്ചു പുറപ്പെട്ടുവെങ്കിലും സന്ധ്യയായിട്ടും വീട്ടില്‍ എത്തിയില്ല. ഈ വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസും നാട്ടുകാരും പരിസരത്തെ പുഴയിലും തോട്ടിലും മറ്റും വ്യാപകമായി തിരിച്ചില്‍ നടത്തിയിരുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളെും വിളിച്ചും പ്രകാശനെ തിരഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ പ്രകാശിന്റെ ചെരിപ്പുകള്‍ പത്വാടി തോട്ടിന് സമീപത്ത് കണ്ടെത്തിയിരുന്നു. തോട്ടില്‍ വീണിട്ടുണ്ടാകാമെന്ന സംശയം തോന്നിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തുകയായിരുന്നു. സംയുക്തമായി നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കനത്തമഴയില്‍ തോടു കടക്കവേ അബദ്ധത്തില്‍ കാല്‍തെറ്റിവീണതാണെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം മംഗല്‍പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here