അപ്രതീക്ഷിതമായി റോഡ് പിളര്‍ന്നു, ഓടിക്കൊണ്ടിരുന്ന കാര്‍ താണു, ഞെട്ടിക്കും ദൃശ്യങ്ങള്‍!

0
233

ടിക്കൊണ്ടിരുന്ന കാര്‍ റോഡ് പിളര്‍ന്നുണ്ടായ കുഴിയിലേക്ക് താഴ്‍ന്നു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.  ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലഖ്‌നൗവിലെ ബൽറാംപൂർ ആശുപത്രിക്ക് സമീപമുള്ള വസീർഗഞ്ച് പ്രദേശത്താണ് അപകടം. ഒരു ടാക്സി കാര്‍ ഓടിക്കൊണ്ടിരിക്കെ റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷന്റെ (എൽഎംസി) അധികാരപരിധിയിൽ വരുന്ന റോഡിലെ കുഴിയിലേക്ക് വാഹനം വൻതോതിൽ ചരിഞ്ഞതായി കാണിക്കുന്ന സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റർനെറ്റിൽ വൈറലായത്.

കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെയാണ് സംഭവം. ലഖ്‌നൗവിലെ ക്രിസ്ത്യൻ കോളേജിന് സമീപത്ത് നിന്ന് കാർ കടന്നുപോകുമ്പോൾ റോഡ് പെട്ടെന്ന് തകരുകയായിരുന്നു. പെട്ടെന്നുള്ള സംഭവത്തിൽ ഡ്രൈവർക്ക് പ്രതികരിക്കാൻ സമയം നൽകാതെ കാർ വലിയ ഗർത്തത്തിലേക്ക് ചരിഞ്ഞു. കാറിന്റെ മുൻഭാഗം വലിയ ഗർത്തത്തിലേക്ക് ചെരിഞ്ഞെങ്കിലും കാർ പൂർണമായി ഗർത്തത്തിലേക്ക് വീഴാത്തതിനാൽ ഡ്രൈവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അൽപസമയത്തിനുള്ളിൽ, ഓടിക്കൂടിയ ആളുകളാണ് ഡ്രൈവറെ രക്ഷിച്ചത്.

Also Read:രാഹുൽ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി

രാത്രിയും പകലും വിവിധ ലൈറ്റ്-ഹെവി വാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ യാത്രികരുടെ ജീവന് ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രിക്ക് സമീപം റോഡ് തകർന്ന വിവരം അറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി. കഴിഞ്ഞ മൂന്ന് നാല് ദിവസമായി പെയ്യുന്ന തുടർച്ചയായ മഴയ്ക്ക് അപകടത്തിൽ റോഡ് തകർന്നതിൽ പങ്കുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.

അതേസമയം ഇടവിട്ടുള്ള മഴ ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ റോഡുകളെ താറുമാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളക്കെട്ട് കാരണം തകരാറിലായതും അടഞ്ഞുകിടക്കുന്നതുമായ നഗരത്തിലെ ഡ്രെയിനേജ് സംവിധാനം കൂടുതല്‍ തകർന്നു. ജാൻകിപുരം, അലിഗഞ്ച്, ദാലിബാഗ്, ലാൽബാഗ്, കൈസർബാഗ്, വസീർഗഞ്ച് എന്നിവയുൾപ്പെടെ ഒരു ഡസനിലധികം പ്രദേശങ്ങളിൽ കടുത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു, മഹാനഗർ, പരിവർത്തൻ ചൗക്ക് എന്നിവ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് സാക്ഷ്യം വഹിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here