ഉടുപ്പിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വീണു മരിച്ചു -വീഡിയോ

0
293

മം​ഗളൂരു: കനത്ത മഴയിൽ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് വീണു മരിച്ചു. കർണാടകയിലെ ഉടുപ്പി അരസിനഗുഡി വെള്ളച്ചാട്ടത്തിലാണ് അപകടം. ശിവമോഗ സ്വദേശി ശരത് കുമാർ (23) ആണ് മരിച്ചത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങൾ മരിച്ചിരുന്നു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വടക്കൊരു അബ്ദുൽ ജലീലിൻ്റെയും (മുട്ടായി) നാജിറയുടെയും മക്കളായ മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മുഹമ്മദ് ഹാദിയെയും മുഹമ്മദ് ആഷിറിനെയും കാണാതായത്. ട്യൂഷന് പോയ സഹോദരങ്ങൾ എത്തിയില്ലെന്ന് അധ്യാപകൻ അറിയിച്ചതോടെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് പാറയ്ക്ക് സമീപത്തെ വെള്ളകെട്ടിന് അടുത്തായി  കുട്ടികളുടെ ബാഗും ചെരുപ്പും കണ്ടെത്തുന്നത്. തുടർന്നാണ് വെള്ളക്കെട്ടിൽ നിന്നും കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here