സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു; പ്രഖ്യാപനവുമായി യുഎഇ മന്ത്രാലയം

0
238

അബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

അമ്പത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലാക്കിയ നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2024,2025 വര്‍ഷങ്ങളില്‍ ഓരോ സ്വദേശിയെ വീതം നിയമിക്കണമെന്നാണ് നിര്‍ദ്ദേശം.

സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിട്ടാണ് യുഎഇ ഭരണകൂടം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലകള്‍, പ്രൊഫഷണല്‍, ടെക്‌നിക്കല്‍ മേഖലകള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ട് സര്‍വീസുകള്‍, കല, വിനോദം, ഗതാഗതം, ഹോസ്പിറ്റാലിറ്റി എന്നിവയടക്കം 14 പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലാണ് സ്വദേശിവത്കരണ നിയമം വ്യാപിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here