മണിപ്പൂരിൽ രണ്ട് യുവതികളെ ബലാത്സംഘം ചെയ്ത് കൊന്നു; സംഭവം നടന്നത് യുവതികളെ നഗ്നരാക്കി നടത്തിച്ച അതേ ദിവസം

0
288

മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ക്രൂരമായി ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ട് കുക്കി യുവതികളെ നഗ്നരാക്കി നടത്തുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത അതേ ദിവസമാണ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ഇംഫാലിലെ ഒരു കാർ വാഷ് സെന്ററിലെ ജോലിക്കാരായിരുന്നു യുവതികൾ. അക്രമം നടക്കുന്ന സമയത്ത് കടയിലെത്തിയ ആൾക്കൂട്ടം ഇരുവരെയും വലിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂരമായി ബലാത്സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരെയും ക്രൂരമായി പീഡിപ്പിക്കാൻ നിർദ്ദേശം നൽകിയത് സ്ത്രീകളുടെ സംഘമാണെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീകൾക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങൾ കൂടി നടന്നിട്ടുണ്ടെന്ന് ബിജെപി കുക്കി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. സംഘർഷം വീണ്ടും വ്യാപിക്കാതിരിക്കാൻ സായുധസേനകളും പോലീസും കനത്ത ജാഗ്രതയിലാണ്. കേസിലെ മുഖ്യപ്രതി ഹെറാദാസിന്റെ വീട് ജനക്കൂട്ടം ഇന്നലെ കത്തിച്ചിരുന്നു. സ്ത്രീകള്‍ അടക്കമുള്ളരാണ് പ്രതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി എത്തി വീട് കത്തിച്ചത്. ഇയാള്‍ക്കെതിരെ കുക്കി വിഭാഗത്തില്‍ നിന്നുള്ളവര്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here