ആംബുലന്‍സായും നിരത്തിലെത്താന്‍ ഇന്നോവ; ക്രിസ്റ്റ പതിപ്പ് ഉടന്‍

0
129

ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ നിരവധി വാഹനങ്ങള്‍ വന്ന് പോയിട്ടും ഇന്നോവയ്‌ക്കൊപ്പം എത്താന്‍ ഒരു വാഹനത്തിനുമായിട്ടില്ല. ഏറ്റവും കംഫര്‍ട്ടബിളായ യാത്രയ്ക്ക് കേളികേട്ട ഈ വാഹനം ആംബുലന്‍സിന്റെ രൂപത്തിലും എത്തുകയാണ്. ടൊയോട്ട തന്നെയാണ് ക്രിസ്റ്റയെ അടിസ്ഥാനമാക്കിയുള്ള ആംബുലന്‍സ് ഒരുക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇന്നോവ ക്രിസ്റ്റ ആംബുലന്‍സുകള്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

സാധാരണ ക്രിസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി രണ്ട് ഭാഗങ്ങളായി തിരിച്ചാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. മുന്നില്‍ ഡ്രൈവറിനും കോ-ഡ്രൈവറിനുമുള്ള സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പിന്നില്‍ രോഗിയെ കിടത്തി കൊണ്ടുപോകുന്നതിനുള്ള സൗകര്യം മരുന്ന് സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍, ഒക്‌സിജന്‍ സിലിണ്ടര്‍, കൂടുതല്‍ പവര്‍ സോക്കറ്റുകള്‍ തുടങ്ങിയവ ഈ വാഹനത്തില്‍ ഉണ്ടാകും. അഡ്വാന്‍സ്ഡ് പതിപ്പില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും.

ട്രാവലറിനെ അടിസ്ഥാനമാക്കിയുള്ള ആംബുലന്‍സുകളാണ് നിരത്തുകളില്‍ ഏറെയും. കൊറോണ കാലത്ത് എം.ജിയുടെ ഹെക്ടര്‍ ഉള്‍പ്പെടെയുള്ള എസ്.യു.വികള്‍ ആംബുലന്‍സിന്റെ രൂപം സ്വീകരിച്ചിരുന്നു. മാരുതി സുസുക്കി ഈക്കോ ആംബുലന്‍സ്, മഹീന്ദ്ര ബൊലേറോ ആംബുലന്‍സ് തുടങ്ങിയവയാണ് നിരത്തുകളിലെ മോഡലുകളില്‍ ഏറെയും. ഇവയ്ക്ക് ഇടയിലേക്കാണ് ക്രിസ്റ്റ ആംബുലന്‍സിന്റെ രൂപം കൈവരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here