ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ബംഗ്ലാദേശി യുവതി യുപിയിലെത്തി; മാസങ്ങള്‍ക്ക് ശേഷം യുവാവിന്‍റെ രക്തം പുരണ്ട ചിത്രങ്ങള്‍ മാതാവിനയച്ചു

0
337

മൊറാദാബാദ്: പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചൂടണയും മുന്‍പ് അതിര്‍ത്തി കടന്ന് മറ്റൊരു പ്രണയകഥ കൂടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള യുവതിയാണ് ഇന്ത്യയിലെത്തിയത്. യുപി,മൊറാദാബാദ് സ്വദേശിയായ അജയിനെ കാണാനാണ് ബംഗ്ലാദേശ് സ്വദേശിയായ ജൂലി ഇന്ത്യയിലെത്തിയത്.

ഹിന്ദു ആചാരപ്രകാരം അജയിനെ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് വിസ പുതുക്കാനെന്ന വ്യാജേന ജൂലി അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി. 11 വയസുള്ള മകൾ ഹലീമയ്‌ക്കൊപ്പം അജയ്‌യെ വിവാഹം കഴിക്കാൻ ജൂലി മൊറാദാബാദിലേക്ക് പോയി ഹിന്ദുമതം സ്വീകരിച്ചതായി യുവാവിന്‍റെ മാതാവ് സുനിത പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ജൂലി ഇന്ത്യയിലെത്തിയത്. വിവാഹത്തിനു ശേഷം ഒരു വര്‍ഷം ജൂലി ഇന്ത്യയില്‍ താമസിച്ചു. പിന്നീട് തന്‍റെ മാതാപിതാക്കളെ കാണാമെന്ന് പറഞ്ഞ് അജയിനെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൊറാദാബാദില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അജയ്. ജൂലിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു.

തന്‍റെ മകനെ വിവാഹം കഴിച്ചത് ഗൂഢാലോചനയാണെന്നും അജയിനെ അതിർത്തി കടത്തി ജൂലി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയെന്നും അജയിന്റെ അമ്മ സുനിത ആരോപിച്ചു. ബംഗ്ലാദേശിലേക്ക് പോയെങ്കിലും അജയ് അമ്മയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. നാല് ദിവസം മുന്‍പ് സുനിതയ്ക്ക് മകനുമായുള്ള ബന്ധം നഷ്ടപ്പെടുകയും തുടർന്ന് രക്തത്തിൽ കുതിർന്ന അജയിന്‍റെ ഫോട്ടോ അവർക്ക് ലഭിക്കുകയും ചെയ്തതോടെ കുടുംബം ആശങ്കയിലായി. തുടര്‍ന്ന് അജയ് തന്‍റെ സഹോദരിയെ വിളിച്ച് താന്‍ പ്രശ്നത്തിലാണെന്നും അവളോട് പണം ആവശ്യപ്പെടുകയും ചെയ്തു.

ജൂലിക്ക് കുടുംബത്തിന്‍റെ പണത്തിലാണ് താല്‍പര്യമെന്നും വിവാഹത്തിനായി നല്‍കിയ ആഭരണങ്ങളെല്ലാം അവര്‍ എടുത്തതായും സുനിത ആരോപിച്ചു. മകനെ ബംഗ്ലാദേശിൽ നിന്ന് തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് സുനിത എസ്എസ്പി (സീനിയർ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ്)നോട് അഭ്യര്‍ഥിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here