നീ 1 റൺസ് എടുക്കാൻ ഈ ദിവസം മുഴുവൻ ഞാൻ കാത്തിരിക്കണോ, ഇഷാനോട് ദേഷ്യപ്പെട്ട് രോഹിത്; വീഡിയോ വൈറൽ

0
218

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനോട് രോഹിത് ശർമ്മയ്ക്ക് ശാന്തത നഷ്ടപ്പെട്ടു. അതിവേഗം റൺസ് കൂട്ടിച്ചേർക്കുന്നതിൽ ഇഷാൻ പരാജയപ്പെട്ടതിനെ തുടർന്ന്താരം 1 റൺസ് എടുത്ത ശേഷം രോഹിത് വളരെ അപ്രതീക്ഷിതമായി ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. മത്സരത്തിലേക്ക് വന്നാൽ ഇന്നലെ എല്ലാം ഒരു ചടങ്ങ് മാത്രം ആയിരുന്നു എന്ന് പറയാം. ഒന്നാം ടെസ്റ്റിൽ ഇന്നിംഗ്‌സിനും 141 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിൻ വിജയം എളുപ്പമാക്കി. ടെസ്റ്റിൽ ഒന്നാകെ 12 വിക്കറ്റാണ് അശ്വിൻ വീഴ്ത്തിയത്.

വിചാരിക്കാത്ത സമയത്ത് രോഹിത് ഡിക്ലറേഷൻ പ്രഖ്യാപിക്കുമ്പോൾ 271 റൺസാണ് ഇന്ത്യയെ രണ്ടാമതും ബാറ്റിംഗിനയക്കാൻ വിൻഡീസിന് വേണ്ടിയിരുന്നത്. എന്നാൽ വിൻഡീസ് 130ന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ ആതിഥേയർക്ക് 150 റൺസാണ് നേടാൻ സാധിച്ചിരുന്നത്. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ അഞ്ചിന് 421 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. രഹാനെ, കോഹ്‌ലി തുടങ്ങിയവർ പുറത്തായ ശേഷം ക്രീസിൽ ജഡേജക്ക് ഒപ്പം ഉറച്ചത് ഇഷാൻ കിഷൻ ആയിരുന്നു. ജഡേജ ആക്രമിച്ച് റൺസ് സ്കോർ ചെയ്യാനുള്ള മൂഡിൽ ആയിരുന്നെങ്കിൽ ഇഷാൻ പ്രതിരോധ സമീപനത്തിൽ ആയിരുന്നു. ആക്രമിച്ച് കുറച്ച് റൺസ് സ്കോർ ചെയ്യാൻ കിട്ടിയ ഉപദേശത്തിൽ നിന്ന് ഇഷാൻ കളിച്ച സ്ലോ ഇന്നിംഗ്സ് തന്നെയാണ് രോഹിത്തിന്റെ ക്ഷമ നശിപ്പിച്ചത്.

19 പന്തുകളാണ് ഇഷാൻ ഡോട്ട് കളിച്ചത്. ഒരുപിടി വിക്കറ്റുകൾ മിച്ചം ഉണ്ടായിട്ടും നല്ല സ്കോർ ഉണ്ടായിട്ടും കാണിച്ച ഈ മോശം അപ്പ്രോച് കണ്ട രോഹിത്ത് ജിശാനോദ് ഒരു റൺസ് എടുക്കാൻ ആവശ്യപ്പെടുന്നത് കാണാമായിരുന്നു. ആദ്യ ടെസ്റ്റിൽ ഒരു റൺസ് എങ്കിലും താരം നേടി ഡിക്ലറേഷൻ പ്രഖ്യാപിക്കാൻ നിന്ന രോഹിത് ഇഷാൻ തിരികെ ഡ്രസിങ് റൂമിൽ എത്തുമ്പോഴും താരത്തോട് ദേഷ്യപെടുന്നുണ്ടായിരുന്നു.

ഋഷഭ് പന്തിനെ പോലെ വളരെ വേഗം റൺസ് സ്കോർ ചെയ്ത് ആക്രമിച്ച് കളിക്കാൻ ഇഷ്ടമുള്ള താരം കളിക്കുന്ന സ്ഥാനത്ത് വരുമ്പോൾ അത്തരം ഉള്ള പ്രകടനമാണ് പ്രതീക്ക്ഷിക്കുന്നത് ഇങ്ങനെ കളിച്ചാൽ ചിലപ്പോൾ അടുത്ത ടെസ്റ്റിൽ കാണില്ലെന്നും ഇഷാനെ ആരാധകരും ഓർമിപ്പിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here