ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുതന്നെ: പൊലീസ് റിപ്പോര്‍ട്ട്

0
169

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് എ.സി.പിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഡി.എം.ഒക്ക് എ.സി.പി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നേഴ്‌സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയത്.

പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി. തുടര്‍ നടപടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് വിലയിരുത്തും.

വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ഷിന ഏറെ നാളായി സമരത്തിലാണ്. പക്ഷേ മെഡിക്കല്‍ കോളജിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായിരുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് കത്രിക കുടുങ്ങിയത് എന്നതിന് തെളിവില്ലെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here