റിയാസ് മൗലവി കൊലക്കേസ്; ടി ഷാജിത്തിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

0
203

കാസർകോട്: മദ്റസ അധ്യാപകനായിരുന്ന റിയാസ് മൗലവി കൊലക്കേസിൽ കോഴിക്കോട് ബാറിലെ അഭിഭാഷകനായ ടി ഷാജിത്തിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സംസ്ഥാന സർക്കാർ നിയമിച്ചു. കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എം അശോകന്റെ നിര്യാണത്തെ തുടർന്നാണ് ടി ഷാജിത്തിനെ നിയമിച്ചത്. അശോകന്റെ ജൂനിയറായിരുന്നു ഷാജിത്ത്.

2017 മാർച്ചിലാണ് കാസർകോട് ചൂരി പള്ളിക്കകത്ത്‌ റിയാസ് മൗലവി കൊല്ലപ്പെട്ടത്. കേസിൽ കാസർകോട് സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിൻ കുമാർ, അഖിലേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ജാമ്യം കിട്ടാതെ പ്രതികൾ ആറുവർഷമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here