ഖുർആൻ വിസ്മയം 2023 ഡിജിറ്റൽ പ്രസൻ്റേഷൻ ശ്രദ്ധേയമായി

0
89

പുറക്കാട് : അത്ഭുതങ്ങളുടെ പത്ത് എപ്പിസോഡ് ഖുർആൻ വിസ്മയം 2023 ഡിജിറ്റൽ പ്രസൻ്റേഷൻ ശ്രദ്ധേയമായി.

ദാറുൽ ഖുർആൻ പുറക്കാട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഇത്തിഹാദുൽ ഉലമ കേരള സംസ്ഥാന സമിതി അംഗം വി. പി. ഷൗക്കത്ത് അലി പ്രഭാഷണം നടത്തി.

ഖുർആൻ വിസ്മയം 2023 പരിപാടി ദാറുൽ ഖുർആൻ പുറക്കാട് ഡയറക്ടർ ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുലൈമാൻ അലി അൽ ഖാസിമി എറണാകുളം അധ്യക്ഷത വഹിച്ചു. ദാറുൽ ഖുർആൻ പുറക്കാട് വൈസ് പ്രിൻസിപ്പാൾ ഷാഹുൽ ഹമീദ് ത്വാഹ തിരുവനന്തപുരം , വിദ്യാസദനം മോഡൽ സ്കൂൾ മോറൽ ഹെഡ് ഷുക്കൂർ മൗലവി പത്തനംത്തിട്ട, ഇബ്രാഹിം, അധ്യാപകരായ സിറാജ് കുപ്പചൻ, മുഹമ്മദ് ഷിയാസ് പത്തനംതിട്ട, ഹാഫിസ് അബ്ദുൽ അഹദ് നദ്‌വി എന്നിവർ സംബന്ധിച്ചു. ഫാത്തിമ ഷെയ്ക്ക ഖിറാഅത്ത് നടത്തി. സക്കീർ എ എം സ്വാഗതവും മുഹമ്മദ് സബാഹ് കാസർകോട് നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here