ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസില്‍ എത്തിച്ചപ്പോള്‍ വ്യാപക പോക്കറ്റടി; നേതാക്കളുടെയടക്കം പഴ്‌സുകള്‍ നഷ്ടപ്പെട്ടു

0
198

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി. ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചതിനിടെ വ്യാപക പോക്കറ്റടി. ഇന്ദിരാഭവനില്‍ എത്തിയ നേതാക്കള്‍ അടക്കമുള്ളവരുടെ പഴ്‌സുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പൊതു ദര്‍ശനം കഴിഞ്ഞ് ഭൗതിക ശരീരം പുതുപ്പള്ളിയിലേക്ക് കൊണ്ടു പോയതിന് ശേഷം നടത്തിയ തിരച്ചിലില്‍ പതിനഞ്ചോളം പഴ്സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു.

ആള്‍ക്കൂട്ടത്തില്‍ പഴ്സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലടക്കം പരാതി നല്‍കിയിരുന്നു. പത്തോളം പഴ്സുകള്‍ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമില്ലായിരുന്നു. കെപിസിസി. ഓഫീസിന്റെ പരിസര പ്രദേശങ്ങളില്‍നിന്ന് കിട്ടിയ പഴ്സുകളിലെ പണം എല്ലാ അടിച്ചു മാറ്റിയിരുന്നു.

എന്നാല്‍, ഇതിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കെപിസിസി. ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട കുറച്ച് പഴ്സുകള്‍ ലഭിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നല്‍കാത്തവരുമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here