‘മറുനാടന്‍ മലയാളി ഉടമ ക്രിസംഘി, ആ വെറുപ്പിന്റെ കടയ്ക്ക് കോണ്‍ഗ്രസ് എന്തിന് കാവല്‍ കിടക്കണം, സുധാകര്‍ ജീ, ദയവ് ചെയ്ത് ഈ മതേതര ചേരിയെ തകര്‍ക്കരുത്’

0
222

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് പിന്തുണ നല്‍കിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ രൂക്ഷമായി വിമര്‍ശിച്ച് ഇ.കെ. വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സി.പി.എമ്മിനോട് വിയോജിക്കാം നിലപാടുകളെ ചെറുക്കാം പക്ഷേ അത് ഇത്തരം മതവിദ്വേഷികള്‍ക്ക് സംരക്ഷണം കൊടുത്തു കൊണ്ടാകരുത്. ഈ ക്രിസംഘിയെ, സംഘ് പരിവാര്‍ സ്തുതിപാഠകനെ പിന്തുണച്ചത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. അയാള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുണ്ടിവിടെ. അവര്‍ക്ക് അടുക്കളപ്പണി ചെയ്യുകയായിരുന്നു ഇയാള്‍ ഇക്കാലമത്രയുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മുസ്‌ലിമിനേയും ക്രിസ്ത്യാനിയേയും തമ്മില്‍ തല്ലിക്കുകയും ഫാഷിസത്തിന് മലയാളി മണ്ണില്‍ കഞ്ഞി വെക്കുകയും ചെയ്യുന്ന മറുനാടന്റെ വെറുപ്പിന്റെ കടക്ക് കാവല്‍ നില്‍ക്കാന്‍ കെ. സുധാകരന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അപരനാടന്‍ യുടൂബറെ സംരക്ഷിട്ട് കോണ്‍ഗ്രസ്സിന് എന്ത് കിട്ടാന്‍? -നാസര്‍ ഫൈസി കൂടത്തായി

മത സ്പര്‍ദ്ധ വളര്‍ത്തുന്ന ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന ‘അപരനാടന്‍ ”യു ടുബര്‍, മുസ്‌ലിമിനേയും ക്രിസ്ത്യാനിയേയും തമ്മില്‍ തല്ലിക്കുന്ന വെറുപ്പിന്റെ ഗവേഷകന്‍, സെക്‌സ് ടൂറിസത്തില്‍ പോയി ആനന്ദം കണ്ടെത്തിയ ആളാണ് രാഹുല്‍ ഗാന്ധി എന്ന് അവതരിപ്പിച്ച മറുനാടന്‍, കോണ്‍ഗ്രസിന്റെ മുഖ്യശത്രുവായ ഇന്ത്യന്‍ ഫാഷിസത്തിന് മലയാളി മണ്ണില്‍ കഞ്ഞി വെക്കുന്നയാള്‍… എന്നിട്ടും എന്തേ അയാളുടെ വെറുപ്പിന്റെറെ കടക്ക് കാവല്‍ നില്‍ക്കാന്‍ ബഹു: കെ.സുധാകരന്‍ ശ്രമിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

സി.പി.എമ്മിനോട് വിയോജിക്കാം നിലപാടുകളെ ചെറുക്കാം പക്ഷേ അത് ഇത്തരം മതവിദ്വേഷികള്‍ക്ക് സംരക്ഷണം കൊടുത്തു കൊണ്ടാകരുത്. ഈ ക്രിസംഘിയെ, സംഘ് പരിവാര്‍ സ്തുതിപാഠകനെ പിന്തുണച്ചത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ഗുണവും ലഭിക്കാന്‍ പോകുന്നില്ല. അയാള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുണ്ടിവിടെ. അവര്‍ക്ക് അടുക്കളപ്പണി ചെയ്യുകയായിരുന്നു ഇയാള്‍ ഇക്കാലമത്രയും.

സ്വന്തം അണികളുടെ പോലും പിന്തുണ നേടാതെ കോണ്‍ഗ്രസ്സ് നേതൃത്വം എന്തിന് ഈ കടന്നല്‍ കൂട്ടില്‍ തല വെക്കുന്നു?.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതര വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷയുള്ളത് കോണ്‍ഗ്രസിലാണ്. ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യുന്ന ന്യൂനപക്ഷത്തിന് സംരക്ഷണം ലഭിക്കേണ്ടതും അവിടെയാണ്. വലിയൊരു തിരിച്ച് വരവ് ദേശീയ തലത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ സമയത്ത് വെറുപ്പിന്റേയും വര്‍ഗ്ഗീയതയുടേയും ഇത്തരം ആഭാസകരെ കേരളത്തില്‍ പിന്തുണക്കുന്നത് ശരിയല്ല. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം കൊടുക്കാം, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷണ പരിധിയിലും അത് പെടാം. ഒരു മാധ്യമപ്രവര്‍ത്തനത്തിന്റെയും പരിധിയില്‍പ്പെടാത്ത കേവലം ഒരു യൂ ടുബ് അക്കൗണ്ട് മാത്രമായ മറുനാടനെ സംരക്ഷിക്കേണ്ട ഒരാവശ്യവും കോണ്‍ഗ്രസിനില്ലെന്നിരിക്കെ രാഷ്ട്രീയമായി ഒരു ബെനിഫിറ്റും കിട്ടാത്ത കാര്യമാണ് കെ.പി.സി.സി നേതൃത്വം ചെയ്യുന്നത്.

ഒരു അപേക്ഷയുണ്ട്:

ദയവ് ചെയ്ത് ഈ മതേതര ചേരിയെ തകര്‍ക്കരുത്! സുധാകര്‍ ജീ അങ്ങയുടെ പ്രതീക്ഷയിലും മങ്ങലേല്‍പ്പിക്കരുത്!നാസര്‍ ഫൈസി കൂടത്തായി.

നേരത്തെ, മധ്യകേരളത്തിലെ മൂന്നു ജില്ലകളില്‍ കോണ്‍ഗ്രസിന് മുസ്ലീം ബ്ലോക്ക് പ്രസിഡന്റുമാരില്ലെന്ന് വിവാദ പരാമര്‍ശം നടത്തിയ വ്യക്തയാണ് ഇ.കെ. വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here