പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും; എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

0
193

കേന്ദ്ര സര്‍ക്കാര്‍ ഉദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമാകും ഇതോടെ പെട്രോള്‍ വില വീഴുമെന്നും അദേഹം അവകാശപ്പെട്ടു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

രാജ്യത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ നിരത്തുകളിലെത്തും. ഈ കാറുകള്‍ 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും പ്രവര്‍ത്തിക്കും. ഇത് യാഥാര്‍ഥ്യമാകുന്നതോടെ പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയുമെന്നും മന്ത്രി അവകാശപ്പെട്ടു. ഇനിയുള്ള ലക്ഷ്യം എഥനോളും വൈദ്യുതിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വ്യാപകമാക്കുകയാണ്.

Also Read:മരിച്ചു എന്ന് കരുതിയ സ്ത്രീ ശവസംസ്കാരത്തിനുള്ള ഒരുക്കത്തിനിടെ കണ്ണ് തുറന്നു, പിന്നെ സംഭവിച്ചത്

കര്‍ഷകര്‍ അന്നദാതാവ് മാത്രമല്ല, ഊര്‍ജ്ജദാതാവ് കൂടിയാണ് എന്നാണ് സര്‍ക്കാറിന്റെ നയം. 16 ലക്ഷം കോടിയുടേതാണ് ഇപ്പോഴത്തെ ഇറക്കുമതി. ഈ തുക കര്‍ഷകരുടെ വീടുകളിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാര്‍ ആഗസ്റ്റില്‍ നിരത്തിലിറക്കുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പൂര്‍ണമായും എഥനോളില്‍ ഓടാനും ശേഷിയുള്ള വാഹനം ഓട്ടത്തിനിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. ബജാജ്, ടി.വി.എസ്, ഹീറോ എന്നീ കമ്പനികള്‍ 100 ശതമാനവും എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. എഥനോളും വൈദ്യുതിയും രാജ്യത്തിന്റെ ഇന്ധനമായാല്‍ മലിനീകരണവും പെട്രോള്‍ ഇറക്കുമതിയും കുറയും. ഈ തുക കര്‍ഷകരുടെ അകൗണ്ടിലേക്ക് എത്തുന്നതോടെ രാജ്യത്ത് വികസനം വേഗത്തിലാകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here