രോഗ ബാധിതനായ ഒരാൾക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥ പാടില്ല; മഅദനി സുപ്രീം കോടതിയിൽ

0
95

പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയാണ് മഅദനിയുടെ ഹർജി. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുന്ന സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് ആവശ്യം.

മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചിട്ടുണ്ട്. തിരിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും മഅദനി സുപ്രീംകോടതിയിൽ ആവശ്യപ്പെടും.മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു.

ഇത് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മഅദനി വന്നത്. എന്നാൽ വിമാനമിറങ്ങി റോഡ് മാർഗം അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടൻ മഅദനിക്ക് ആരോഗ്യാനസ്ഥ മോസമായതിനാൽ ആശുപത്രിയിൽ കഴിയേണ്ടതായി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here