‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…’; ദര്‍ബാര്‍ ഹാളിലേക്ക് ഇടിച്ചു കയറി ജനങ്ങള്‍, പൊതുദര്‍ശനത്തില്‍ തിക്കും തിരക്കും

0
170

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അവസാനമായി കാണാനായി ജനങ്ങളുടെ വന്‍ തിരക്ക്. മൂന്നു വാതിലുകളില്‍ക്കൂടിയും ആളുകള്‍ ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ തിരിക്കിനിടയിലൂടെയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

മൃതദേഹം എത്തിച്ച സമയത്ത് പൊലീസ് വേണ്ട ക്രമീകരണങ്ങള്‍ നടത്തിയിരുന്നില്ല. പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കള്‍ എത്തി വാതിലുകള്‍ അടയ്ക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

പിന്നീട് ഒരു വാതില്‍ മാത്രം തുറന്ന് ജനങ്ങളെ വരിയായി അകത്തു കയറ്റി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. ഇതിന് ശേഷമാണ്, അദ്ദേഹത്തിന്റെ മൃതദഹേത്തിനൊപ്പം ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ക്ക് ഇരിക്കാന്‍ പോലും സാധിച്ചത്. സെക്രട്ടറിയേറ്റ് വളപ്പ് നിറഞ്ഞ് പുറത്തേക്കും ജനക്കൂട്ടം ഒഴുകി. പുതുപ്പള്ളി ഹൗസില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here