ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 യുവാക്കൾ; ഫോട്ടോ കണ്ട പോലീസ് ഞെട്ടി, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം

0
168

വിവാഹത്തട്ടിപ്പിന്റെ വേറിട്ട കാഴ്ചയ്ക്ക് നേർ സാക്ഷിയാകുകയാണ് ജമ്മു കാശ്മീർ. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ 12 യുവാക്കളും നൽകിയ ചിത്രങ്ങൾ കണ്ട അമ്പരപ്പിലാണ് പോലീസ്. കാര്യം മറ്റൊന്നുമല്ല 12 യുവാക്കളും നൽകിയ ചിത്രത്തിൽ ഒരേ യുവതിയാണ്.

എല്ലാ യുവാക്കളും വിവാഹം കഴിച്ചത് ബ്രോക്കർ മുഖേനയാണ്. വലിയ തുകയാണ് യുവതിക്ക് പലരും നൽകിയിരുന്നത്. സ്വർണാഭാരണങ്ങൾ നൽകിയവരും ഉണ്ട്. വിവാഹം കഴിച്ച് കുറച്ച് നാളുകൾ ഭർത്താക്കന്മാരുടെ വീട്ടിൽ നിൽക്കുകയും പിന്നീട് അവിടെ നിന്നും മുങ്ങുകയുമാണ് പതിവ്.
യുവതി 27 പേരെ വിവാഹം ചെയ്തതായാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here