ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യന്‍ഗേറ്റ് പ്രവര്‍ത്തനം നിര്‍ത്തി

0
138

വാഷിങ്ടണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയില്‍ അന്തര്‍സ്‌ഫോടനം മൂലം തകര്‍ന്ന ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി അവസാനിപ്പിച്ചതായി കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു.

വാഷിങ്ടണ്‍ ആസ്ഥാനമായ കമ്പനിയുടെ ടൈറ്റന്‍ അന്തര്‍വാഹിനി ജൂണ്‍ 18നാണ് വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഉള്‍പ്പെടെ അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു.

Read Also അപ്രതീക്ഷിതമായി റോഡ് പിളര്‍ന്നു, ഓടിക്കൊണ്ടിരുന്ന കാര്‍ താണു, ഞെട്ടിക്കും ദൃശ്യങ്ങള്‍!


ദുരന്തത്തിനുശേഷവും ടൈറ്റാനിക് കാണാനുള്ള യാത്രയുടെ പരസ്യം വെബ്‌സൈറ്റില്‍നിന്നും ഓഷ്യന്‍ ഗേറ്റ് കമ്പനി നീക്കിയിട്ടില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടൈറ്റാനിക്കിലേക്ക് 2024 ജൂണ്‍ 12 മുതല്‍ 20 വരെയും ജൂണ്‍ 21 മുതല്‍ ജൂണ്‍ 29 വരെയും 2,50,000 ഡോളറിന് രണ്ട് യാത്രകള്‍ ആസൂത്രണം ചെയ്യുന്നുവെന്നും യാത്രയില്‍ ഡൈവ്, സ്വകാര്യ താമസം, ആവശ്യമായ പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങള്‍, അന്തര്‍വാഹിനിക്ക് അകത്തെ ഭക്ഷണ ചെലവ് എന്നിവ ഉള്‍പ്പെടും എന്നുമായിരുന്നു പരസ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here