ഷാരൂഖ് അല്ല, ജവാനായി രാഹുല്‍ ഗാന്ധി…!! മാസ് വീഡിയോയുമായി കോണ്‍ഗ്രസ്

0
497

ഡല്‍ഹി: കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്‍-ആറ്റ്‍ലി ചിത്രം ജവാന്‍റെ പ്രിവ്യൂ പുറത്തിറങ്ങിയത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്രിവ്യൂ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ജവാന്‍റെ പ്രിവ്യൂവിന്‍റെ ചുവടുപിടിച്ച് മറ്റൊരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഷാരൂഖ് ഖാന്‍റെ ശബ്ദത്തിനൊപ്പം നടന്നുനീങ്ങുന്ന രാഹുല്‍ ഗാന്ധിയെ വീഡിയോയില്‍ കാണാം.

‘ജവാൻ രാഹുൽ ഏക് യോദ്ധ’, ‘രാഹുൽ ഗാന്ധി- ദി വാരിയർ’ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. പ്രമോഷണൽ വീഡിയോയിൽ രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളും ജവാന്‍റെ പ്രിവുവിന്റെ വോയ്‌സ് ഓവറുമുണ്ട്.”നാം തോ സുന ഹോഗാ! (പേര് കേട്ടിരിക്കണം)” എന്ന കിംഗ് ഖാന്‍റെ ഹിറ്റ് ഡയലോഗോടു കൂടിയാണ് വീഡിയോ അവസാനിക്കുന്നത്.

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ തീരുമാനിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും.രാഹുലിനെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ഇ മാസം 12ന് സത്യഗ്രഹം സംഘടിപ്പിക്കാൻ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here