ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുത്; ഏക സിവിൽകോഡിൽ മുസ്ലിം വ്യക്തി നിയമ ബോർഡ്

0
112

ഏകസിവിൽകോഡിനെതിരെ പ്രതികരിച്ച് മുസ്ലീം വ്യക്തി നിയമബോർഡ്. ആ പേരിൽ ഇവിടെ ഭൂരിപക്ഷ താല്പര്യം നടപ്പാക്കാൻ നോക്കുകയാണെന്നായിരുന്നു മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ വിമർശനം. ന്യൂനപക്ഷ അവകാശം ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും ഭൂരിപക്ഷ സദാചാരം അടിച്ചേല്‍പ്പിക്കരുതെന്നും ബോർഡ് പറഞ്ഞു.

നിയമ കമ്മീഷന് നൽകിയ മറുപടിയിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡിന്റെ പ്രതികരണം. ഭരണഘടനയ്ക്ക് പോലും ഏക സ്വഭാവമില്ല. പല സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന ഭരണഘടനയിലുണ്ട്. രാജ്യ സുരക്ഷയ്ക്കും അഖണ്ഡതയക്കും ഏക സിവിൽ കോഡ് എതിരാണെന്നും ബോർഡ് നിലപാട് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here