ഏക സിവിൽ കോഡ്: ഇന്ത്യയുടെ ബഹുസ്വരത തകർക്കും, ലക്ഷ്യം ധ്രുവീകരണം; നിയമ കമ്മീഷന് മുസ്‌ലിം ലീഗിന്റെ മറുപടി

0
213

മലപ്പുറം: ഏക സിവിൽ കോഡിൽ  നിയമ കമ്മീഷന് മറുപടി നൽകി മുസ്‌ലിംലീഗ്. ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ്  കുറ്റപ്പെടുത്തി.

ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. 1937 ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം  പിന്തുടരാമെന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവർക്കെല്ലാം ശരീഅത്ത് നിയമം ബാധകമാണെന്നും അല്ലാത്തവർക്ക് മറ്റു നിയമങ്ങൾ പിന്തുടരാമെന്നും അംബേദ്കർ വിശദീകരിക്കുന്നു. ആ വിശദീകരണത്തിലൂടെ ശരീഅത്ത് നിയമം ആഗ്രഹിക്കുന്നവർക്ക് അതിന് തടസമാകുന്ന തരത്തിൽ ഏകീകൃത സിവിൽകോഡ് ഉണ്ടാകില്ലെന്ന ഉറപ്പാണ് നൽകുന്നതെന്നും കത്തിലുണ്ട്.

ഏക സിവില്‍ കോഡ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയായിരിക്കുകയാണ്. വിഷയം കേരളത്തിലും മുന്നണികൾക്കിടയിൽ രാഷ്ട്രീയപരമായും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഏക സിവിൽ കോഡിനെതിരെ  സിപിഎം നടത്തുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ ക്ഷണം ലീഗ് നിരസിച്ചു. യുഡിഎഫ് മുന്നണിയിലിരിക്കെ, കോൺഗ്രസിനെ ക്ഷണിക്കാതെ സിപിഎം, ലീഗിനെ മാത്രം ക്ഷണിച്ചതിൽ രാഷ്ട്രീയം വിലയിരുത്തിലാണ് ക്ഷണം നിരസിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here