മുസ്‌ലിം ലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്; കലാപം ശമിപ്പിക്കാൻ ഇടപെടൽ നടത്തും

0
177

സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക്. ലീഗ് പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലേക്ക് തിരിച്ചു. പി.വി അബ്ദുൽ വഹാബ് എം.പിയാണ് വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്.ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു. പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം കലാപം ശമിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പി.വി അബ്ദുൽ വഹാബ് എം.പി ഫേസ്ബുക്കിൽ കുറിച്ചത്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്രതിനിധി സംഘം മണിപ്പൂരിലേക്ക് തിരിക്കുകയാണ്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്.
ഇന്ന് ഇംഫാലിലെത്തുന്ന സംഘം മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തും. പ്രധാന വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ച നടത്തും. കലാപം ശമിപ്പിക്കാൻ ആവശ്യമായ ഇടപെടലുകൾക്ക് നേതൃത്വം നൽകും.
രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തും വിലപ്പെട്ടതാണ്.
മണിപ്പൂർ അതിവേഗം ശാന്തമാകട്ടെ. അതിനായി പ്രാർത്ഥിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here