പ്രവാസിയുടെ വീടിന് മുകളിലേക്ക് നാണയങ്ങളും അഞ്ഞൂറ് രൂപ നോട്ടുകളും എറിയുന്നു; രണ്ട് ദിവസത്തിനിടെ കിട്ടിയത് 8,900 രൂപ

0
209

കൊല്ലം: വീട്ടിലേക്ക് പണവും കല്ലും എറിയുന്നതായി പരാതി. കടയ്ക്കൽ ആനപ്പാറ മണിയൻമുക്കിൽ ഗോവിന്ദമംഗലം റോഡിൽ കിഴക്കേവിള രാജേഷിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഒരാഴ്ചയായി ഇത് നടക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 8,900 രൂപയാണ് കിട്ടിയത്.

രാജേഷ് പ്രവാസിയാണ്. മൂന്ന് മാസം മുൻപാണ് അദ്ദേഹം വിദേശത്ത് പോയത്. വീട്ടിൽ ഭാര്യയും മക്കളുമാണ് താമസിക്കുന്നത്. കല്ലെറിയുന്നതിന് പിന്നിലാരാണെന്ന് കണ്ടെത്താനായില്ല. വീടിന് മുകളിലെ അസ്ബറ്റോസ് ഷീറ്റുകളിലാണ് കല്ലും മറ്റും വീഴുന്നത്. പൊലീസിൽ പരാതി നൽകിയ ശേഷവും കല്ലേറ് തുടരുകയാണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here