ഇ.പി ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് എം.എം ഹസന്‍

0
133

തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി ജയരാജനെയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. എല്‍.ഡി.എഫിലെയും ബി.ജെ.പിയിലെയും രാഷ്ട്രീയ ഏകാധിപത്യത്തില്‍ ഇരുവരും അതൃപ്തരാണെന്നും രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാന്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസാണ് എം.എം ഹസന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തത്.

ബി.ജെ.പി നേതൃത്വത്തില്‍ നേരിടേണ്ടി വരുന്ന നിരന്തര അവഗണനയില്‍ ശോഭാ സുരേന്ദ്രന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലെന്ന ആരോപണങ്ങളില്‍ ഇ.പി ജയരാജനും സി.പി.എമ്മുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവരെയും പാര്‍ട്ടിയില്‍ ഉള്‍കൊള്ളുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുമെന്ന് എം.എം ഹസന്‍ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here