മംഗൽപാടി താലൂക്ക് ആശുപത്രിയില്‍ ഒഴിവ്

0
256

മംഗൽപാടി: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ മംഗല്‍പാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ (യോഗ്യത ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നീഷ്യന്‍, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍), എക്സ്റേ ടെക്നീഷ്യന്‍ (യോഗ്യത സയന്‍സ് വിഷയത്തിലുള്ള പ്രീഡിഗ്രി/ പ്ലസ്ടു, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്ന് റേഡിയോളജിക്കല്‍ ടെക്നോളജിയിലുള്ള രണ്ട് വര്‍ഷത്തെ ഡിപ്ലോമ തത്തുല്യം), ഇലക്ട്രീഷ്യന്‍ (യോഗ്യത എസ്.എസ്.എല്‍.സി ജയം/തത്തുല്യം, ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നല്‍കുന്ന വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്) എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഒഴിവ്. കൂടിക്കാഴ്ച്ച ജൂലൈ 24ന് തിങ്കളാഴ്ച്ച രാവിലെ 11ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടത്തും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍ 04998 242098.

LEAVE A REPLY

Please enter your comment!
Please enter your name here