‘മൂന്നാം സീറ്റെന്ന സ്വപ്നത്തിനുമേൽ മുസ്ലിം ലീഗ് സ്വയം കഫംപുട വിരിച്ചു’; ഏക സിവിൽ കോഡിൽ കെടി ജലീൽ

0
194

തിരുവനന്തപുരം: പൊതു വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന മുസ്ലീം ലീഗിന‍്റെ തീരുമാനത്തെ പരിഹസിച്ച് കെടി ജലീൽ. ഏകസിവിൽകോഡിൽ നിലപാട് പറയാത്ത കോൺഗ്രസിന്റെ കൂടെ ലീഗ് ഉറച്ചു നിൽക്കുമെന്ന തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണെന്ന് കെടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിന്റെ വിശ്വാസ്യത തകർക്കും. ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെ കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്.

രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോൾ മൂന്നാമതൊരഭിപ്രായവും പറയുന്ന പാർട്ടിയായി ലീഗ് മാറിയത് കോൺഗ്രസിന് മുസ്ലിംലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകും. ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചതെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ കെടി ജലീൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വാക്കിലെ സ്ഥിരതയില്ലായ്മ ലീഗിൻ്റെ വിശ്വാസ്യത തകർക്കും.

ഏകസിവിൽകോഡിൽ ഈ നിമിഷം വരെ നിലപാട് പറയാത്ത കോൺഗ്രസിന്റെ കൂടെ ലീഗ് “ഉറച്ചു നിൽക്കുമെന്ന” തീരുമാനം ഈ വർഷത്തെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.

ഏകീകൃത വ്യക്തിനിയമത്തിൽ കോൺഗ്രസ്സിനെക്കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമാണ് ലീഗ് കളഞ്ഞുകുളിച്ചത്.

ഒരുപറ്റം ലീഗ് നേതാക്കളെ സ്വാധീനിച്ചും സമ്മർദ്ദത്തിലാക്കിയും കോൺഗ്രസ് നിർബന്ധിച്ച് എടുപ്പിച്ച തീരുമാനമായേ സി.പി.ഐ (എം) സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച ലീഗ് നിലപാടിനെ വിലയിരുത്താനാകൂ.

രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോൾ മൂന്നാമതൊരഭിപ്രായവും പറയുന്ന പാർട്ടിയായി ലീഗ് മാറിയത് കോൺഗ്രസിന് മുസ്ലിംലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകും. ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നത്തിനുമേലാണ് ലീഗ് തന്നെ കഫംപുട വിരിച്ചത്.

ഇസ്ലാംമത വിശ്വാസ പ്രകാരം മൃതദേഹത്തെ മുഴുവനായി മൂടുംവിധമുള്ള മയ്യിത്ത് പുടവയാണ് കഫംപുട എന്ന് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here