വാഹനങ്ങൾ പറപ്പിക്കേണ്ട; സംസ്ഥാനത്ത് ഇന്നു മുതൽ പുതുക്കിയ വേഗപരിധി, എഐ ക്യാമറ വഴി പിഴ ചുമത്തും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

0
174

സംസ്ഥാനത്തെ റോഡുകളിൽ ഇന്നുമുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വരികയാണ്. 2014 ന് ശേഷം ഇപ്പോഴാണ് കേരളത്തിൽ വേഗപരിധി പുനർ നിശ്ചയിക്കുന്നത്. ഇതു പ്രകാരം ഇരു ചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ റോഡുകളിൽ പുതുക്കിയ വേഗതയാണ് നിശ്ചയിച്ചിരിക്കുന്നത്.ഇരുചക്ര വാഹനങ്ങളുടെ വേഗത്തിൽ വലിയ വ്യത്യാസം വരുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് പുതിയ വേഗപ്പൂട്ട് . ഗതാഗത മന്ത്രി അന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

വേഗപരിധി പുനർ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്.

1 ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി

2 മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.

3 ഒമ്പത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

4 ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് – മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.

5 ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here