‘ഫാസ്റ്റ് എക്‌സ്’ ഇങ്ങനെയായാല്‍ കുഴപ്പമുണ്ടോ? ടൊറൊറ്റോയായി തിലകന്‍, ഡാന്റെയായി സലിംകുമാര്‍ ഒപ്പം ഫിലോമിനയും

0
248

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയില്‍ മലയാളത്തിലെ താരങ്ങള്‍ അഭിനയിച്ചാല്‍ കുഴപ്പമുണ്ടോ? ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ ‘ഫാസ്റ്റ് എക്‌സി’ന്റെ മലയാളം വേര്‍ഷന്‍ ‘കോമഡി’ ടീസര്‍ ആണിപ്പോള്‍ വൈറലാകുന്നത്.

എഐ സഹായത്തോടെ ചെയ്ത ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്. മലയാള സിനിമയിലെ ഹാസ്യതാരങ്ങളെയെല്ലാം വച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് ടൊറൊറ്റോയായി തിലകനും ഡെക്കാര്‍ഡ് ഷോ ആയി മുകേഷും ഹോബ്‌സ് ആയി ഇന്നസന്റും എത്തുന്നു.

Also Read: അദാനി ഗ്രൂപ്പിന്‍റെ 6000 കിലോ തൂക്കമുള്ള ഇരുമ്പ് പാലം കഷ്ണങ്ങളാക്കി മുറിച്ച് അടിച്ച് മാറ്റി, 4 പേർ അറസ്റ്റിൽ

മലയാളത്തിലെ രസകരമായ കോമഡി സംഭാഷണങ്ങളും കോര്‍ത്തിണക്കിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിക്കഴിഞ്ഞു. എവര്‍ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ എത്തിയിരിക്കുന്നത്. നേരത്തെ ‘ഗോഡ്ഫാദര്‍’ സിനിമയുടെ വീഡിയോയും എഐ സഹായത്തോടെ മലയാള വേര്‍ഷന്‍ ഒരുക്കിയിരുന്നു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഫഹദിനെയും എഐ ഗോഡ്ഫാദറില്‍ സൃഷ്ടിച്ചിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി വീഡിയോയുടെ സ്രഷ്ടാവ് ടോം ആന്റണി രംഗത്തെത്തിയിരുന്നു. ആ വൈറല്‍ വിഡിയോ തന്നെ സന്തോഷിപ്പിക്കുകയല്ല, ഭയപ്പെടുത്തുകയാണ് ചെയ്തത് എന്നായിരുന്നു ടോം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here